27.6 C
Kottayam
Thursday, June 4, 2026

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വിലക്കുമായി കോടതി; പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; കെ.വൈ.സി നിര്‍ബന്ധമാക്കി; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ന്യായമായ നിയന്ത്രണമാണെന്ന് മദ്രാസ് ഹൈക്കോടതി

Must read

ചെന്നൈ: പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന സമയത്തില്‍ അടക്കമാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.

റിയല്‍ മണി ഗെയിമുകള്‍ കളിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി പരിശോധന നിര്‍ബന്ധമാക്കണമെന്നും ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് കെ രാജശേഖര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

തമിഴ്‌നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഗെയിമിംഗ് കമ്പനികളുടെയും കളിക്കാരുടെ ഒരു സംഘവുമാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ബെഞ്ച് തള്ളി. പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സംസ്ഥാനം ഒരു പടി കൂടി മുന്നോട്ട് പോയിട്ടുണ്ടെന്നും അത് ന്യായമായ നിയന്ത്രണമാണെന്നും ബെഞ്ച് പറഞ്ഞു. സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ച് കമ്പനി വാദിച്ചെങ്കിലും കോടതി ഇതൊന്നും അംഗീകരിച്ചില്ല.

- Advertisement -

- Advertisement -

സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്‍ക്ക് അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി.റിയല്‍ മണി ഗെയിമുകള്‍ കളിക്കുന്നതിന് കെവൈസി പരിശോധന നിര്‍ബന്ധമാക്കല്‍, പുലര്‍ച്ചെ 12 മുതല്‍ 5 വരെ ‘ബ്ലാങ്ക് അവര്‍’ ഏര്‍പ്പെടുത്തി ഗെയിമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തല്‍ എന്നിങ്ങനെയുള്ള തമിഴ്‌നാട് ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്.

നിയന്ത്രണത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കമ്പനികള്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സംസ്ഥാനത്ത് നിലവിലുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും കമ്പനികള്‍ വാദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

Popular this week