കൊച്ചി:സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള സ്വകാര്യ സ്കൂളുകളിൽ (സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, സ്പെഷ്യൽ സ്കൂൾ ഉൾപ്പടെ ) ഒന്ന് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പിന് ഓൺലൈൻ വഴി അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഒരു കുടുംബത്തിൽ നിന്നും രണ്ട് പേർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷകൾ നാഷണൽ സ്കോളർഷിപ് പോർട്ടൽ 2.0( www.scholorships.gov.in) എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.
കെ. വൈ.സി രെജിസ്ട്രേഷൻ എടുക്കാത്ത സി. ബി. എസ്. ഇ സ്കൂളുകൾ ഒക്ടോബർ 31ന് മുൻപായി രെജിസ്ട്രേഷൻ പൂർത്തിയാക്കി വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കണം.
2020-21 വർഷം പുതുതായി മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന(2019 നവംബർ മാസം നടത്തിയ എൻ. എം. എം എസ് സ്കോളർഷിപ് പരീക്ഷയിൽ യോഗ്യത നേടിയവരും ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർക്കുമായ വിദ്യാർത്ഥികൾ ) കുട്ടികളും 2018-19,2019-20 വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹത നേടിയവരും സ്കോളർഷിപ്പ് ഇപ്പോൾ പുതുക്കേണ്ടവരുമായ വിദ്യാർത്ഥികളും ( ഇപ്പോൾ 10, 11ക്ലാസ്സുകളിൽ പഠിക്കുന്നവർ ) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി : ഒക്ടോബർ 31