ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം; പിന്തുണച്ച് കേരള നേതാക്കള്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പിന്തുണച്ച് കേരള നേതാക്കള്‍ പൊളിറ്റ്ബ്യൂറോ യോഗത്തില്‍. 2016-ല്‍ ഇത് സംബന്ധിച്ച് ബംഗാള്‍ ഘടകം നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ അത് തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്രകമ്മിറ്റി എടുത്ത്.

അതിലേക്ക് നയിച്ചത് പ്രധാനമായും കേരള നേതാക്കളുടെ ഉറച്ചനിലപാടായിരുന്നു.
പുതിയ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി. യോഗത്തിന് മുമ്പാകെ ബംഗാള്‍ ഘടകം ഈ നിര്‍ദേശം അവതരിപ്പിച്ചു.

കേരള നേതാക്കളും ഈ നിര്‍ദേശത്തെ പിന്തുണച്ചു.ഈ മാസം 30, 31 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പി.ബി. തീരുമാനത്തെ കേന്ദ്രകമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത. ഇത്തവണ ബംഗാളില്‍ ബി.ജെ.പി ശക്തമായ സാന്നിധ്യമായി നിലയുറപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ കൂടി വേണം എന്ന തീരുമാനത്തിലേക്ക് സി.പി.എം. എത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News