24 C
Kottayam
Thursday, June 4, 2026

‘വനിതാ മതിലും രാത്രി നടത്തവും ഒന്നും കൊണ്ട് കേരളത്തില്‍ ഒരു സ്ത്രീയും സുരക്ഷിതരല്ല’; ഓണ്‍ലൈനില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം

Must read

തിരുവനന്തപുരം: ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫ് വനിതാ സംഘടനകള്‍ നവംബര്‍ ഒന്നിന് നടത്തുന്ന പരിപാടിയെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം. ഓണ്‍ലൈന്‍ മീറ്റിംഗിനിടെ വനിത സഖാക്കള്‍ ഇട്ട കമന്റുകള്‍ നാണക്കേട് ഉണ്ടാക്കിയതോടെ പേജ് അഡ്മിന്മാര്‍ കമന്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഇതിനിടെ കമന്റുകള്‍ക്ക് വ്യാപക പ്രചാരം ലഭിക്കുകയും സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുകയുമായിരുന്നു.

ഇടതുപക്ഷ കേരളം സുരക്ഷിത കേരളം നവംബര്‍ ഒന്നിന്, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയാണോ ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണോ ഉത്ഘാടനം ചെയ്യുന്നത്’ എന്നായിരുന്നു ആദ്യ കമന്റ്. പിന്നീട് ഇടതു ഭരണത്തില്‍ സ്ത്രീത്വത്തെ അപമാനിച്ച യുട്യൂബറെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം ഒളിവില്‍ കഴിയുമ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് ജനങ്ങള്‍ പുച്ഛിച്ചു തള്ളും എന്നും മറ്റൊരു കമന്റ് വന്നു.

വനിതാ മതിലും രാത്രി നടത്തവും ഒന്നും കൊണ്ട് കേരളത്തില്‍ ഒരു സ്ത്രീയും സുരക്ഷിതരല്ലെന്നുമൊക്കെ കമന്റുകള്‍ വരാന്‍ തുടങ്ങിയതോടെ സംഘാടകര്‍ പുലിവാല് പിടിച്ച അവസ്ഥയിലായി. അതിനിടെ കമന്റിന് മറുപടിയുമായി ചില സഖാക്കള്‍ എത്തിയതോടെ അടി മൂത്തു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുളള വനിത സഖാക്കളാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് വലിയ കക്ഷികളിലെ സഖാക്കള്‍ പറയുന്നത്.

ജനതാദള്‍ സെക്യുലറില്‍ നിന്ന് പങ്കെടുക്കേണ്ടിയിരുന്ന മുന്‍ എം.എല്‍.എ പരിപാടിയില്‍ നിന്ന് വിട്ടു നിന്നതോടെ ഓണ്‍ലൈന്‍ മീറ്റിംഗ് പെട്ടന്ന് അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സി.പി.എമ്മിലെ മുന്‍ വനിത എം.പിയും സി.പി.ഐ പ്രതിനിധിയും ഒഴികെ വലിയ കക്ഷികളിലെ പ്രതിനിധികള്‍ ആരും പങ്കെടുക്കാത്തതിനാലാണ് യോഗം വേഗം അവസാനിപ്പിച്ചത് എന്നാണ് വിശദീകരണം. എന്തായാലും ഇടതു വനിതാ സംഘടനകള്‍ക്ക് ഉളളില്‍ നിന്ന് തന്നെ വനിതകള്‍ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയെ വിമര്‍ശിച്ചത് സമൂഹ മാദ്ധ്യമങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആഘോഷമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week