24.9 C
Kottayam
Saturday, June 6, 2026

‘പിതാവ് പീഡിപ്പിക്കുന്നു’; പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായി, സഹോദരന്‍ ആത്മഹത്യ ചെയ്തു

Must read

ജോധ്പുർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സഹോദരൻ ആത്മഹത്യ ചെയ്തു. പിതാവ് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നതാണ് ഓഡിയോ ക്ലിപ്പ്. 32 മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പ് രാജസ്ഥാനിലെ ജലോറിലെ സാഞ്ചോർ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരൻ ആത്മഹത്യ ചെയ്തത്.

ഉറങ്ങിക്കിക്കുമ്പോൾ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. ഈ സംഭാഷണം അടങ്ങിയ ക്ലിപ്പ് ശനിയാഴ്ച വൈറലാവുകയും പിന്നാലെ പെൺകുട്ടിയുടെ സഹോദരന്റെ കൈവശം എത്തുകയും ചെയ്തു. സഹോദരിയുടെ ദയനീയാവസ്ഥ കേട്ട് അസ്വസ്ഥനായ ആൺകുട്ടി കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെൺകുട്ടിയോട് പറയുന്നുണ്ട്. ഇതിന്, വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെൺകുട്ടി മറുപടി നൽകുന്നു. പിതാവിനെതിരേ ശബ്ദമുയർത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെൺകുട്ടി കൂട്ടിച്ചേർത്തു. സംഭവദിവസം, സഹോദരനെ കൂടെ കൊണ്ടുപോകാൻ പിതാവിനോട് മാതാവ് ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിച്ചതായും പെൺകുട്ടി ഓഡിയോയിൽ പറഞ്ഞു.

അതേസമയം, ഓഡിയോയെക്കുറിച്ച് അറിഞ്ഞതിനേ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് സഹോദരന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്തു. ഞങ്ങൾ കേസ് അന്വേഷണം ആരംഭിച്ചതാും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് സഞ്ചോർ എസ്.എച്ച്.ഒ പ്രവീൺ കുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week