30 C
Kottayam
Friday, May 17, 2024

കൊട്ടാരക്കരയില്‍ അമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Must read

കൊട്ടാരക്കര: അമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൈലം തെക്കേക്കര തെക്കേതില്‍ വീട്ടില്‍ പ്രമോദ് (25) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും കുടുംബവും കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയിലായിരുന്നു യുവാവ് പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ പീഡനത്തിന് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണ്‍, എസ്.ഐ അരുണ്‍കുമാര്‍, സുദര്‍ശന്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week