അതാണ് ഞാന്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞ ഏറ്റവും പ്രിയപ്പെട്ട കാര്യം; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍
കഴിഞ്ഞ ദിവസമായിരിന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസയറിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുകവലി നിര്‍ത്തിയതിനെ കുറിച്ചു മമ്മൂട്ടി പണ്ട് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.
പുകവലി തള്ളി കളഞ്ഞതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഒരു 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുകവലിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു പുകവലിക്കുന്നത് ശാരീരികമായി എനിക്ക് മാത്രമല്ല ആര്‍ക്കും നല്ലതല്ല.
നമ്മുടെ ശരീരത്തിന്റെ അഭിപ്രായം ചോദിക്കാതെയാണ് ഒരു സാധാനം നമ്മള്‍ കടത്തി വിടുന്നത് നമുക്ക് ജീവിക്കാന്‍ പുക വേണ്ടെന്നും ആഹാരവും വായും മാത്രം മതി മമ്മൂട്ടി പറയുന്നു. എന്റെ സിഗരറ്റ് വലി മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി വ്യക്തമാക്കി.