26.3 C
Kottayam
Tuesday, May 7, 2024

ഇടുക്കിയില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കൗമാരക്കാരി പ്രസവിച്ചു; സഹപാഠി അറസ്റ്റില്‍

Must read

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദാണ് (20) അറസ്റ്റിലായത്. തൊടുപുഴയിലെ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ ആയിരുന്നു പീഡനം.

വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഏതാനും മണിക്കൂറിനകം പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week