ട്യൂഷന്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 45കാരി ലൈംഗികപീഡനത്തിന് ഇരയാക്കി; മകളെ വിവാഹം കഴിക്കണമെന്ന് ഭീഷണി

ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

സിദ്ധാര്‍ഥ നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയുടെ ഉത്തരവ് അനുസരിച്ച് മോമിന ഖത്തൂണിനെതിരെയാണ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. ജൂലൈ 2016ലാണ് ആദ്യമായി ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനം തുടര്‍ന്നതായി കുട്ടി പോലീസില്‍ മൊഴി നല്‍കി.

ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം. അധ്യാപികയുടെ അയല്‍വാസിയാണ് മോമിന ഖത്തൂണ്‍. ഇവര്‍ ശേഷവും നിരവധി തവണ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അവസാനമായി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നിലവില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് ആണ്‍കുട്ടി.

എന്നാല്‍ അടുത്തിടെ രണ്ടു ഗുണ്ടകളുമായി മോമിന ഖത്തൂണ്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ മകളെ ആണ്‍കുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തനിക്ക് ഉന്നതബന്ധങ്ങള്‍ ഉണ്ടെന്നും ഇത് ഉപയോഗിച്ച് മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും മോമിന ഖത്തൂണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോക്സോ നിയമ പ്രകാരം 45കാരിക്കെതിരെ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News