തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറഞ്ഞാല്‍ സിനിമ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഡിസംബര്‍ മാസത്തോടെ നല്ല നിലയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ഡൗണിലാണ് തീയറ്ററുകള്‍ അടച്ചത്.

പിന്നീട് വിവിധ മേഖലകളില്‍ ഇളവ് അനുവദിച്ചെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തീയറ്റര്‍ മേഖല്‍ കടുത്ത പ്രതിസന്ധിയിലാണ്. തീയറ്ററുകള്‍ അനന്തകാലത്തോളം അടച്ചിട്ടതോടെ മലയാള സിനിമകളില്‍ മിക്കതും ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News