ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന സുനില്‍ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം. ഓര്‍ഡര്‍ സ്വീകരിക്കാന്‍ ഹോട്ടലില്‍ എത്തിയ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്‍ ഓര്‍ഡര്‍ നല്‍കാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സംഭവത്തില്‍ ഹോട്ടലുടമ ഇടപെട്ടു.
വാക്കേറ്റം കനത്തതോടെ ഡെലിവറി ബോയ് തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഹോട്ടലുടമയെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News