23 C
Kottayam
Wednesday, November 6, 2024
test1
test1

കൊച്ചിയുടെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Must read

എറണാകുളം : കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു . വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോർപ്പറേഷനെ സർക്കാർ കാണുന്നത് . നഗരത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കും. . പൊതുമരാമത്തു, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചർച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്തു ടൂറിസം വകുപ്പുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും .

തമ്മനം പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും . നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപെട്ടു ജൂൺ അവസാനം യോഗം ചേരും. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സർക്കാർ അധികാരത്തിലെത്തിയ ഉടൻ പ്രേത്യേക ശ്രദ്ധ നൽകാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു . വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കും . കൂടാതെ ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനതലത്തിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈറ്റില ഫ്ലൈ ഓവറിന്റെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപെടുത്തും . ഇവിടെ പൊതു ടോയ്ലറ്റ് കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ നിർമിക്കും. റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണും . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലങ്ങളിൽ സ്വകാര്യ പരസ്യ കമ്പനികൾ കയ്യേറിയിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത് . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കും റെയിൽവേ ഓവർ ബ്രിഡ്‌ജുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യേറ്റങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ല. വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്കും ജനങ്ങളുടെ സ്വത്തിനും നേരെയുള്ള കടന്നു കയറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

ജങ്ങൾക്കു പൊതുമരാമത്തു വകുപ്പുമായി പ്രയാസങ്ങൾ പങ്കുവയ്ക്കാൻ നിലവിലുള്ള മൊബൈൽ ആപിന്റെ ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയാണ് . ആപിന്റെ പോരായ്മകൾ പരിഹരിക്കും . നാലായിരം കിലോമീറ്റർ റോഡിന്റെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ബാക്കി 31,000 കിലോമീറ്റർ റോഡിന്റെ ഡിജിറ്റലൈസേഷനും വേഗത്തിൽ പൂർത്തിയാക്കും . കൂടാതെ കണ്ട്രോൾ റൂമുകളുടെ പ്രവർത്തനവും വിപുലീകരിക്കും. ടോൾ ഫ്രീ നമ്പരിലെ പരാതികൾ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പരിഹാരനടപടികൾ നിരീക്ഷിക്കുന്നുണ്ട് . ആഴ്ചയിലൊരിക്കൽ മന്ത്രി കൺട്രോൾ റൂമിലിരുന്ന് ജനങ്ങളുമായി സംവദിക്കുന്നതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .

വ്യക്തികളുടെ പരാതികൾ നാടിന്റെ പൊതു പ്രശ്നമായി കണ്ടാണ് തീരുമാങ്ങൾ എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്തു പഴയ ബസ്സുകൾ ഉൾപ്പടെ കെട്ടിവെച്ചിരിക്കുന്നിടത്തു സാമൂഹ്യ വിരുദ്ധരുടെ ശല്യം ആണെന്ന് പരാതികിട്ടിയതിനെ തുടർന്ന് അവിടം ഒഴിപ്പിഴു. ഈ സ്ഥലത്തു കോവിഡ് കാലം കൂടെ കണക്കിലെടുത്തു കുടുംബസമേതം യാത്ര ചെയുന്നവർക്ക്‌ പ്രജോജനം ആകുന്ന രീതിയിൽ കംഫോർട് സ്റ്റേഷൻ നിർമിക്കും. ഈ പ്രവർത്തി കേരളത്തിലാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരായല്ല കാവൽക്കാരായി മാറുകയാണ് എന്നും മന്ത്രി പറഞ്ഞു.

ഫോർട്ട് കൊച്ചി ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂർത്തിയാക്കും. കൂടാതെ ലോകോത്തര നിലവാരമുള്ള ടോയ്ലറ്റ് സമുച്ചയം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിക്കും. ചിൽഡ്രൻസ് പാർക്കിന്റെ സാധ്യതകളുമായി ബന്ധപെട്ടു കൊച്ചി കോർപറേഷന്റെയും ടൂറിസം വകുപ്പിന്റെയും പ്രത്യേക യോഗം വിളിച്ചു ചേർക്കും . കൊച്ചി കോർപറേഷനും ടൂറിസം വകുപ്പുമായി ഒരുമിച്ചു എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റിത്തീർക്കുമെന്നു മന്ത്രി പറഞ്ഞു.

കോവിഡ് വളരെ ദോഷകരമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം . കോവിഡിന്റെ പ്രതിസന്ധിയെ മുറിച്ച കടക്കാൻ സാധിക്കും . ബഡ്ജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപെട്ടു ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച ചേർക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടൻ 100 ശതമാനം വാക്‌സിനേഷൻ നടപ്പിലാക്കും. ഫോർട്ട് കൊച്ചി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് മെച്ചപ്പെടുത്തുമെന്നും തൃപ്പൂണിത്തുറ ബൈപാസ് നിർമ്മാണവുമായി ബന്ധപെട്ടു എൻഎഛ്എഐയുമായി ആലോചന യോഗം ചേരുമെന്നും ഓഗസ്റ്റ് ആദ്യവാരം കുതിരാൻ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ , ഡെപ്യൂട്ടി മേയർ കെ എ അൻസിയ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.