കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4,261 കേസുകള്‍, 1,440 അറസ്റ്റ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 41 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 445, 28, 143
തിരുവനന്തപുരം റൂറല്‍ 905, 464, 698
കൊല്ലം സിറ്റി 657, 29, 14
കൊല്ലം റൂറല്‍ 1081, 57, 42
പത്തനംതിട്ട 50, 40, 151
ആലപ്പുഴ- 43, 9, 227
കോട്ടയം 219, 204, 169
ഇടുക്കി 102, 22, 33
എറണാകുളം സിറ്റി 128, 63, 49
എറണാകുളം റൂറല്‍ 169, 59, 245

തൃശൂര്‍ സിറ്റി 127, 142, 123
തൃശൂര്‍ റൂറല്‍ 22,16, 205
പാലക്കാട് 72, 80, 23
മലപ്പുറം 62, 67, 11
കോഴിക്കോട് സിറ്റി 28, 28, 31
കോഴിക്കോട് റൂറല്‍ 46, 54, 9
വയനാട് 28, 0, 29
കണ്ണൂര്‍ സിറ്റി 49, 49, 37
കണ്ണൂര്‍ റൂറല്‍ 10, 10, 63
കാസര്‍ഗോഡ് 18, 19, 256

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News