ഒടുവില്‍ മന്ത്രിയ്ക്കും കൊവിഡ്

മുംബൈ: മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാദിനാണ് രോഗം ബാധിച്ചത്. 54 കാരനായ ജിതേന്ദ്രയെ താനെയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതോടെ 15 ദിവസമായി മന്ത്രി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജിതേന്ദ്രക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ആദ്യ വാരം ലോക്ക് ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മന്ത്രി പോലീസ് സ്റ്റേഷനില്‍ എത്തി. ഈ പോലീസ് സ്റ്റേഷനിലെ പോലീസുകാരില്‍ ചിലര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനെ മുന്‍സിപാലിറ്റിയിലെ മാധ്യമപ്രവര്‍ത്തകര്‍ , പോലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറ് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.ഏപ്രില്‍ 13 ന് മുമ്പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു ഫലം. ജിതേന്ദ്ര താനെ മുബ്ര-കാല്‍വ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ താനെയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും മറ്റ് 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നാസിക്കില്‍ ലീവില്‍ തുടരവെയാണ് പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.മുംബൈയില്‍ തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ അംഗങ്ങളെ കണ്ടെത്തുന്നിന് മുംബൈ പോലീസ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനും. ഇവിടെ നിന്ന് 21 വിദേശികളെ പോലീസ് സംഘം പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News