പൃഥിയുടെ ആടുജീവിതം ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചു
കൊച്ചി: കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് നിര്‍ത്തിവച്ച പൃഥിരാജ് ചിത്രം ആടു ജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു.ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരുന്ന ജോര്‍ദാനില്‍ കൊവിഡ് ബാധയ്ക്ക് ശമനമുണ്ടായതോടെയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതിരോധ നടപടികളുടെ ഭാഗമായി യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളും നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു.
ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനിലുള്ളത്.കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ബെന്യാമിന്‍ രചിച്ച ‘ആട് ജീവതം’ എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലോക്ക് ഡൗണിനേത്തുടര്‍ന്ന് സിനിമാസംഘം പ്രതിസന്ധിയിലായതോടെ പൃഥിരാജ് അടക്കം താരങ്ങളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘടനകള്‍ മുഖ്യമന്ത്രിയ്ക്കും വിദേശകാര്യമന്ത്രിയ്ക്കുമൊക്കെ കത്തു നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് വ്യോമായാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ത്ല്‍ക്കാലം നാട്ടിലെത്തിയ്ക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ിതിനിടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിയ്ക്കുന്നത്.