27.6 C
Kottayam
Sunday, June 7, 2026

മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചു; സ്മാർട് പാലിന്റെ വിലയിൽ മാറ്റമില്ല

Must read

തിരുവനന്തപുരം ∙ കൊഴുപ്പു കൂടിയ പാലാ‍യ മിൽമ റിച്ചിന്റെ (പച്ച കവർ) വിലവർധന പിൻവലിച്ചു. റിച്ച് പാല്‍ ലീറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് പിൻവലിച്ചത്. കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് പാലിന്റെ വിലവർധന നിലനിൽക്കും.

മിൽമ റിച്ച് അര ലീറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും മിൽമ സ്മാർട് ഡബിൾ ടോ‍ൺഡ് (മഞ്ഞ കവർ) അര ലീറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായുമാണ് കൂട്ടിയത്. അതേസമയം, രണ്ടിനം നീല പാക്കറ്റുകളിലു‍ള്ള പാലിന് വില വർധിപ്പിച്ചില്ല.

മിൽമ ഉൽപന്നങ്ങൾക്ക് സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈൻ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പാൽ വില വർധിപ്പിക്കുമോ എന്നുള്ള ചോദ്യത്തിന് ‘ഇല്ലേയില്ല’ എന്നായിരുന്നു മിൽമ ചെയർമാൻ കെ.എസ്.മണി തിങ്കളാഴ്ച നൽകിയ മറുപടി. പിറ്റേന്നാണ് വില കൂട്ടിയത്.

- Advertisement -

വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കിയിരുന്നു. എന്നാൽ പാൽവില വർധന സർക്കാർ അറിഞ്ഞി‍ല്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. തുടർന്നാണ് റിച്ച് പാലിന്റെ വിലവർധനവ് പിൻവലിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week