വിസ്കിയാണ് ഞാന്‍ കൂടുതല്‍ കഴിക്കാറ്;എനിക്ക് മദ്യപിക്കാന്‍ കമ്പനി ആവശ്യമില്ല; തുറന്നു പറഞ്ഞ് ഏയ്ഞ്ചലിന്‍ മരിയ

കൊച്ചി:ബിഗ് ബോസ് സീസണ്‍ ഫൈവില്‍ നിന്നും പുറത്തായതിന് പിന്നാലെ ഏയ്ഞ്ചലിന്‍ മരിയ തന്റെ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്.

ജാങ്കോ സ്പേസ് ടിവിക്ക് നല്‍കിയ അഭമുഖത്തിലാണ് ഏയ്ഞ്ചലിന്‍ തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്. അതേസമയം, കാമുകന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് താരം പ്രണയത്തെ കുറിച്ച്‌ പറയുന്നത് എന്നതും ശ്രദ്ധേയമാണ്. താന്‍ മദ്യപിച്ചിട്ടിരിക്കുന്ന സമയത്താണ് ആള്‍ വിളിച്ച്‌ കാണണമെന്ന് പറഞ്ഞതെന്നും നേരില്‍ കണ്ടപ്പോള്‍ പ്രണയം വെളിപ്പെടുത്തുകയായിരുന്നെന്നും താരം പറയുന്നു.

ശുപ്പൂട്ടന്‍ എന്നാണ് താന്‍ കാമുകനെ വിളിക്കുന്നതെന്ന് ബിഗ് ബോസ് താരം പറയുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം കാമുകനെ വിളിച്ച്‌ കരയുകയാണ് ചെയ്തതെന്നും ആളെ വല്ലാതെ മിസ് ചെയ്തുവെന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു.തന്റെ പ്രണയത്തെ കുറിച്ച്‌ ഏയ്ഞ്ചലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

കഴിഞ്ഞ വര്‍ഷത്തെ വിഷുവും ദുഖവെള്ളിയാഴ്ചയും ഒരുമിച്ചായിരുന്നു. ആ സമയത്ത് കുടുംബവിളക്ക് ചെയ്യുന്നുണ്ട്. അന്ന് ഞാന്‍ സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടില്‍ വന്ന് രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുകയായിരുന്നു. ഒരു വൈബ് തോന്നിയത് കൊണ്ടാണ് രണ്ട് പെഗ് അടിച്ചത്. വിസ്കിയാണ് ഞാന്‍ കൂടുതല്‍ കഴിക്കാറ്. എനിക്ക് മദ്യപിക്കാന്‍ കമ്ബനി ആവശ്യമില്ല. ഒറ്റയ്ക്ക് ഇരുന്ന് കഴിക്കും. അപ്പോഴാണ് ശുപ്പൂട്ടന്‍ വിളിച്ച്‌ കാണണമെന്ന് പറഞ്ഞത്. അന്ന് ഞങ്ങള്‍ ഫ്രണ്ട്സാണ്. അതിനും കുറച്ച്‌ ദിവസം മുമ്ബ് ഞാന്‍ ശുപ്പൂട്ടനെ പ്രപ്പോസ് ചെയ്തിരുന്നു. അന്ന് പക്ഷെ ആള് അത് സ്വീകരിച്ചില്ല.’

ഒരുപാട് പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. മുമ്ബ് ഒരുപാട് ബ്രേക്കപ്പ് കിട്ടി ബ്രേക്ക് ഡൗണായ ആളാണ് അതുകൊണ്ടാണ് അന്ന് റിജക്‌ട് ചെയ്തത്. ശേഷം വിഷുവിന് വിളിച്ച്‌ പെട്ടെന്ന് കാണമെന്ന് പറഞ്ഞപ്പോള്‍ എന്ത് പറയാനായിരിക്കുമെന്ന് തോന്നി. വളരെ രാത്രിയായതുകൊണ്ട് എന്റെ വീടിന്റെ ഗേറ്റ് അടച്ചിരുന്നു. വണ്ടി എടുക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് മതില്‍ ചാടി പോയത്. എന്തായാലും കാണമെന്ന് ശുപ്പൂട്ടന് നിര്‍ബന്ധമായിരുന്നു.

ഞങ്ങള്‍ രണ്ടുപേരും ചാലക്കുടിക്കാരാണ്. അങ്ങനെ ആളുടെ വീട്ടിലെത്തി. ശുപ്പൂട്ടന്റെ വീട്ടുകാര്‍ക്ക് എന്നെ ഇഷ്ടമാണ്. അന്ന് അവിടെ വെച്ചാണ് കണ്ണില്‍ നോക്കി എന്നോട് തിരിച്ച്‌ ശുപ്പൂട്ടന്‍ ഇഷ്ടമാണെന്ന് പറഞ്ഞത്. അന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ എനിക്ക് മനസിലായി അത് ഉള്ളില്‍ നിന്നും വന്നതാണെന്ന്.പിന്നെ ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങി.

മൂന്നാറൊക്കെ കറങ്ങാന്‍ പോകുമായിരുന്നു. അങ്ങനെ ഒരിക്കല്‍ എന്റെ വീട്ടില്‍ പിടിച്ച്‌ പ്രശ്നമായി. ശുപ്പൂട്ടന്റെ വീട്ടില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. ഇപ്പോള്‍ ശുപ്പൂട്ടന്‍ വിദേശത്താണ്. അദ്ദേഹം പോകുന്നതിന് മുമ്ബ് കുറച്ച്‌ നാള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലായിരുന്നു. ഇപ്പോള്‍ ശരിക്കും ശുപ്പൂട്ടനെ മിസ് ചെയ്യുന്നുണ്ട്. ഇനി എനിക്ക് ശുപ്പൂട്ടനെ ചതിക്കാന്‍ പറ്റില്ല’ – ഏയ്ഞ്ചലിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News