KeralaNews

മിൽമ ചെയർമാൻ പി എ ബാലൻ മാസ്‌റ്റർ അന്തരിച്ചു

തൃശൂർ:മിൽമ ചെയർമാൻ പി എ ബാലൻ മാസ്‌റ്റർ (74) അന്തരിച്ചു. കർഷക കോൺഗ്രസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ആയിരുന്നു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മിൽമയുടെ സ്‌ഥാപക നേതാക്കളിൽ ഒരാളായ ബാലൻ മാസ്‌റ്റർ 30 വർഷത്തോളം മിൽമ ഡയറക്‌ടർ ബോർഡ്‌ അംഗമായിരുന്നു.

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാനുമായി പ്രവർത്തിച്ചു. തൃശൂർ അവിണിശ്ശേരി സ്വദേശിയാണ്‌. സംസ്‌കാരം വൈകിട്ട്‌ വീട്ടുവളപ്പിൽ.

ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്എഫ്ഇ ഉദ്യോഗസ്ഥ). മക്കള്‍: രഞ്ജിത്ത് ബാലന്‍ (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ (ദുബായ്), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ് യുഎസ്ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button