കൊല്ലം: സൈക്കിളില്‍ പശ്ചിമബംഗാളിലേക്ക് പോകാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ കുളത്തൂപ്പുഴയില്‍ പൊലീസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ നാലുപേരാണ് പിടിയിലായത്.
തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിള്‍ വാങ്ങി ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ നാട്ടിലേക്ക് പോകുന്നു എന്ന് ഇവര്‍ മറുപടി നല്കി. ഇവരുടെ കൈവശം പാസോ യാത്ര രേഖകളോ ഉണ്ടായിരുന്നില്ല. ഇന്ന് ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരികെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News