കാമുകിക്ക് മറ്റൊരാളുമായി അവിഹിതം; തുറവൂരില്‍ 50കാരന്‍ യുവതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി

തുറവൂര്‍: അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മധ്യവയസ്‌കന്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് വീട്ടമ്മയുടെ കൈവിരലുകളറ്റു പോയി. വൈക്കം ഉദയനാപുരം കൂറ്റുവേലി വീട്ടില്‍ ഷീജയ്ക്കാണ് (38) വെട്ടേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തുറവൂര്‍ സ്വദേശിയായ പ്രകാശനെ (50) പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ഷീജയുമായി വൈറ്റില ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പ്രകാശന്‍ അടുപ്പത്തിലായിരുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് ഷീജയുടെ വീട്ടില്‍ ചെന്ന പ്രകാശന്‍, മറ്റൊരാളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ഷീജയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഷീജയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ട് പ്രകാശന്റെ വീടിന് സമീപം ഷീജ എത്തുകയും, ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയുമായിരുന്നു. ഇതിനിടെ മീന്‍ വെട്ടുന്ന വലിയ കത്തി കൊണ്ട് തലയ്ക്ക് പ്രകാശന്‍ വെട്ടിയപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷീജയുടെ കൈകളില്‍ വെട്ടേല്‍ക്കുകയും വിരലുകള്‍ മുഴുവന്‍ മുറിഞ്ഞു പോവുകയും ചെയ്തത്. പ്രകാശന് ഭാര്യയും രണ്ട് പെണ്‍മക്കളുുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News