കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി.ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷ് (44) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വടകരയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബേസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെ നന്തിയില്‍ വെച്ചാണ് പീഡനശ്രമമുണ്ടായത്. എസ്.ഐ. ടി.കെ. ഷീജു, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീലത തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

അതേസമയം കൊയിലാണ്ടിയില്‍ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് പീഡിപ്പിച്ച കേസില്‍ യുവാവും അറസ്റ്റിലായി. കടലൂര്‍ കവരം കുനി ജെസീല്‍ (20) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

സി.ഐ. സന്ദീപ്, എ.എസ്.ഐ. പി. പ്രദീപന്‍, വനിതാ പോലീസ് ഓഫീസര്‍ ബിന്ദു, മണികണ്ഠന്‍ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News