വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും,മുകേഷിന് വക്കീല്‍നോട്ടീസ് അയച്ച് മേതില്‍ ദേവിക

കൊല്ലം:എംഎല്‍എയും നടനുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ വക്കീല്‍ നോട്ടിസയച്ച് നര്‍ത്തകി മേതില്‍ ദേവിക. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം മേതില്‍ ദേവിക സ്ഥിരീകരിച്ചു.

രണ്ടു പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചുപോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശ്യവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും- അവര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തെ അഭിഭാഷകന്‍ വഴിയാണു മേതില്‍ ദേവിക മുകേഷിനു നോട്ടിസ് അയച്ചത്. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.

ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിന്റെ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. മുകേഷിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2011ല്‍ ആണ് സരിതയും മുകേഷും വേര്‍പിരിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News