28.1 C
Kottayam
Sunday, June 7, 2026

മെസ്സിയും സൗദിയിലേക്ക്; അല്‍ ഹിലാല്‍ ക്ലബ്ബുമായി ഉടന്‍ കരാറൊപ്പിടുമെന്ന് റിപ്പോര്‍ട്ട്

Must read

റിയാദ്: ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി റിയാദിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി ഉടന്‍ ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. സൗദി ഗസറ്റ് ദിനപ്പത്രമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി നിലവില്‍ ഫ്രഞ്ച് തലസ്ഥാനത്ത് എത്തിയിട്ടുള്ള സൗദി ക്ലബ് അധികൃതരുടെ സാന്നിധ്യത്തില്‍ ചരിത്രപരമായ കരാറിന്റെ ഒപ്പ് വയ്ക്കും പാരീസില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയില്‍ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട മെസ്സിയുടെ ഔപചാരിക പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിലാണ് സൗദി ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സി, പാരിസില്‍ വച്ച് കരാര്‍ ഒപ്പുവച്ച് 48 മണിക്കൂറിനകം സൗദി തലസ്ഥാനത്ത് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിനു വേണ്ടിയാണിത്. റിയാദില്‍ വച്ചാല്‍ താന്‍ അല്‍ ഹിലാലിലേക്ക് ചേക്കേറുകയാണെന്ന കാര്യം മെസ്സി ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം, സൗദി ക്ലബ്ബുമായുള്ള കരാറിന്റെ മൂല്യവും താരത്തിന്റെ ശമ്പളവും ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റ് ചൂണ്ടിക്കാട്ടി.

ഈ മാസം പിഎസ്ജി വിടുമ്പോള്‍ റിയാദ് ക്ലബ്ബില്‍ നിന്ന് പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിന്റെ മെഗാ കരാറില്‍ അര്‍ജന്റീന താരം ഒപ്പുവയ്ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കരാര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മെസ്സി മാറും. സൗദിക്കു വേണ്ടി തന്നെ കളിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരുമാനത്തെ മറികടക്കുന്നതായിരിക്കും മെസ്സിയുടെ കരാര്‍.

- Advertisement -

ഈ വര്‍ഷം ജനുവരിയിലാണ് അല്‍ നാസര്‍ ക്ലബ്ബില്‍ ക്രിസ്റ്റിയാനോ റൊണാര്‍ഡോ ചേര്‍ന്നത്. മെസ്സി ഈ ഭീമന്‍ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍, ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രൊഫഷണല്‍ ലീഗ് ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുവെന്നത് സൗദി അറേബ്യന്‍ ഫുട്‌ബോളിന് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബ് ഫുട്‌ബോളിന്റെ ശ്രദ്ധാ കേന്ദ്രമായി ഇതോടെ സൗദി മാറും.

- Advertisement -

പാരീസ് സെന്റ് ജര്‍മ്മന്‍ (പിഎസ്ജി) വിടുമെന്ന് മെസ്സി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇഎസ്പിഎന്‍ ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് മെസ്സി ഇക്കാര്യം പ്രഖ്യാപിച്ചത്. ‘പിഎസ്ജിയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ടീമിലും നല്ല കളിക്കാര്‍ക്കൊപ്പവും കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week