28.4 C
Kottayam
Friday, May 3, 2024

ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യഭ്യാസ സൗകര്യം ഒരുക്കും: ഗൗതം അദാനി

Must read

ന്യൂഡല്‍ഹി:രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യഭ്യാസ സൗകര്യം ഒരുക്കുമെന്ന് വ്യവസായി ഗൗതം അദാനി. തന്റെ ട്വീറ്റർ ഹാന്ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യകത്മാക്കിയത്.

“ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ നാമെല്ലാവരും കടുത്ത വിഷമത്തിലാണ്. അപകടത്തിൽ മാതാപിതാക്കളെ  നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും കരുത്തും നല്ല നാളെയും കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകേണ്ടത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്”- ഗൗതം അദാനി ട്വീറ്റ് ചെയ്തു.

ഈ അപകടം റെയിൽവേ സംവിധാനത്തെയും ചോദ്യം ചെയ്തിരിക്കുകയാണ്. ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് നമ്മൾ പറയുന്നിടത്ത് അത്തരം അപകടങ്ങൾ സംഭവിക്കുന്നു. എന്നാൽ, പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ ലഭിക്കുമെന്നും ഈ കേസിലെ പ്രതികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week