FootballNewsSports

മെസി ബാഴ്‌‌സയില്‍ തുടരും; കരാര്‍ നീട്ടി

നൗകാമ്പ് :സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയിലിരിക്കുന്നത്. അതേസമയം മെസിയുടെ പ്രതിഫലം പകുതിയായി വെട്ടിക്കുറച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മെസിയെ വിടില്ലെന്ന് ക്ലബ് തുടക്കത്തിലേ അറിയിച്ചു. നിയമപരിരക്ഷയുള്ള ബ്യൂറോഫാക്‌സ് വഴിയായിരുന്നു മെസി ക്ലബ്ബ് വിടാനുള്ള ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ശ്രദ്ധയോടെയായിരുന്നു ബാഴ്‌സയുടെ ഓരോ നീക്കവും. മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകള്‍ മെസിയെ റാഞ്ചാന്‍ ഊര്‍ജിതശ്രമങ്ങള്‍ നടത്തിയിരുന്നു.

2004ലാണ് ബാഴ്‌സക്കായുള്ള മെസിയുടെ അരങ്ങേറ്റം. പതിമൂന്നാംവയസ്സില്‍ നൗകാമ്പില്‍ എത്തിയ മെസി ക്ലബ് ഫുട്‌ബോളിലെ കിരീടങ്ങളെല്ലാം കൈപ്പിടിയിലാക്കി. ഇതുവരെ 34 ചാമ്പ്യന്‍ഷിപ്പുകളാണ് മെസിക്കൊപ്പം ബാഴ്‌സ നേടിയത്. തുടര്‍ച്ചയായ പത്ത് സീസണുകളില്‍ നാല്‍പ്പതിലധികം ഗോളുകളാണ് അര്‍ജന്റീനക്കാരന്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button