26.7 C
Kottayam
Monday, May 6, 2024

കോഴിക്കോട് പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍; സംഘര്‍ഷം

Must read

കോഴിക്കോട്: ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികള്‍. കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week