തിരുവനന്തപുരത്ത് മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.

ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞ് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.

കാസര്‍ഗോട് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി കഴിഞ്ഞ ദിവസം ഒരു വയസുകാരന്‍ മരിച്ചിരിന്നു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു.

പരിശോധനയില്‍ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. ചത്ത വണ്ടിനെ പുറത്തെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News