27.6 C
Kottayam
Thursday, June 4, 2026

യാത്രക്കാര്‍ക്ക് ആശ്വാസം; മെമു ട്രെയിന്‍ സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാനാകും.

കോട്ടയം വഴിയും അണ്‍റിസര്‍വ്ഡ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് ആണ് അണ്‍റിസര്‍വ്ഡ് ട്രെയിനായി സര്‍വീസ് നടത്തുക. ഈ ട്രെയിന്‍ സര്‍വീസ് 17 ന് ആരംഭിക്കും. ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന എക്സ്പ്രസ് ഗുരുവായൂരില്‍ നിന്ന് പുലര്‍ച്ചെ 5.45നും, പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ വൈകിട്ട് 6.25നും പുറപ്പെടും.

കൊവിഡ് കാലത്ത് കേരളത്തിലെ ആദ്യ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനാണിത്. എസി ചെയര്‍ കാറും 2 റിസര്‍വ്ഡ് കോച്ചുകളുമൊഴികെ 17 കോച്ചുകള്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളായിരിക്കും. ഇതില്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാരെയും അനുവദിക്കും. 11 മാസത്തിനു ശേഷമാണു അണ്‍ റിസര്‍വ്ഡ് കോച്ചുകളും സീസണ്‍ ടിക്കറ്റും റെയില്‍വേ പുനഃസ്ഥാപിക്കുന്നത്. 15 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന മെമു ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകാര്‍ക്ക് യാത്ര ചെയ്യാം.

സീസണ്‍ ടിക്കറ്റ് വില്‍പ്പന റെയില്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ചതിനേത്തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റുകള്‍ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന അണ്‍റിസര്‍വ്ഡ് ട്രെയിനുകളിലും അതിന്റെ റൂട്ടുകളിലും മാത്രമാണ് സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാനാവുക. കൂടുതല്‍ അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ അനുവദിക്കുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week