NationalNews

അഫ്ഗാനിസ്താനിലേക്ക് നോക്കൂ’; കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി വിവാദ പ്രസ്താവനയുമായി മെഹ്ബൂബ

ശ്രീനഗർ:അഫ്ഗാനിസ്താനെ ഉദാഹരിച്ച് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. അഫ്ഗാനിസ്താനിലെ സ്ഥിതിയിൽനിന്ന് കേന്ദ്രസർക്കാർ പാഠം ഉൾക്കൊള്ളണമെന്നും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ശനിയാഴ്ച കുൽഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങൾ നേരിടുന്നതിനെ സഹിക്കാൻ ധൈര്യം ആവശ്യമാണ്. അവർക്ക് ക്ഷമകെടുന്ന ദിവസം നിങ്ങൾ നശിക്കും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. നോക്കൂ, എന്താണ് നമ്മുടെ അയൽപ്പക്കത്ത് (അഫ്ഗാനിസ്താൻ) സംഭവിക്കുന്നത്. ശക്തരായ യു.എസ്. സൈന്യത്തെ രാജ്യംവിടാൻ താലിബാൻ നിർബന്ധിതരാക്കി- മുഫ്തി പറഞ്ഞു.

നിങ്ങൾക്ക്(കേന്ദ്ര സർക്കാർ) ഇപ്പോഴും അവസരമുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ആരംഭിക്കൂ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൂ, നിങ്ങൾ കവർന്നതൊക്കെ തിരികെ നൽകൂ- മുഫ്തി കൂട്ടിച്ചേർത്തു.

മെഹ്ബൂബയുടെ പ്രസ്താവവനയ്ക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തെത്തി. ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് നിർമല മുഫ്തിയോട് അഭ്യർഥിച്ചു. ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും നിർമല കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button