27.8 C
Kottayam
Wednesday, May 8, 2024

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു, ആദ്യ സ്വർണം നേടി മീരബായി ചാനു

Must read

ബ​ർ​മിം​ഗ്ഹാം​ ​:​ ഒളിമ്പിക്സിലെ വെള്ളി കോമൺവെൽത്ത് ഗെയിംസിൽ പൊന്നാക്കി മാറ്റിയ മീരബായി ചാനു ചരിത്രമെഴുതിയ

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ന്റെ രണ്ടാം ദിനം ഇന്ത്യയുടെ അക്കൗണ്ടിൽ ​ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ നിന്ന് എത്തിയത് മൂന്ന് മെഡലുകൾ. ​ നേരത്തേ ഭാരോദ്വ​ഹനത്തിൽ പുരുഷ വിഭാഗത്തിൽ സ​ങ്കേ​ത് ​സ​ർ​ഗ​റു​ടെ​ ​വെ​ള്ളി​യി​ലൂ​ടെ​യും​ ​ഗു​രു​രാ​ജി​ന്റെ​ ​വെ​ങ്ക​ല​ത്തി​ലൂ​ടെ​യും​ ​മെ​ഡ​ൽ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​ര​ണ്ടാം​ ​ദി​നം​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ത​ന്നെ​യാ​ണ് ​പു​റ​ത്തെ​ടു​ത്ത​ത്.​

നീ​ന്ത​ലി​ൽ​ ​ശ്രീ​ഹ​രി​ ​ന​ട​രാ​ജ് 100​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്ട്രോ​ക്കി​ൽ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​ ​മി​ന്നി​ത്തി​ള​ങ്ങി.​ബാ​ഡ്മി​ന്റ​ൺ​ ​മി​ക്സ​ഡ് ​ടീം​ ​നോ​ക്കൗ​ട്ട് ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു.​വ​നി​താ​ ​ടേ​ബി​ൾ​ ​ടെ​ന്നി​സ് ​ടീം​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി.​ ​സ്ക്വാ​ഷി​ൽ​ ​ജോ​ഷ്ന​ ​ചി​ന്ന​പ്പ,​ ​സൗ​ര​വ് ​ഘോ​ഷാ​ൽ​ ​എ​ന്നി​വ​ർ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ജ​യി​ച്ചു.​ ​ബോ​ക്സിം​ഗി​ൽ​ ​ഹു​സ്സാ​മു​ദ്ദി​ൻ​ ​മൊ​ഹ​മ്മ​ദ് ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ചു.​

​രാ​ത്രി​ ​വൈ​കി​ ​ഒ​ളി​മ്പി​ക് ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​ജേ​താ​വ് ​ലൊ​വ്‌​ലി​ന​ ​ബോ​ർ​ഗോ​ഹെ​യ്നും​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ഹോ​ക്കി​ ​ടീ​മി​നും​ ​മ​ത്സ​ര​മു​ണ്ട്.​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​​ ​മു​ർ​മു,​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​മെ​‌​ഡ​ൽ​ ​ജേ​താ​ക്ക​ളെ​ ​അ​ഭി​ന​ന്ദി​ച്ചു.

ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കാഡോടെയാണ് മീരബായ് ചാനു ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ഇത്തവണത്തെ ആദ്യ സ്വർണം നേടിയത്. ആകെ 201 കിലോ ഉയ‌ർത്തിയാണ് മീര സ്വർണം സ്വന്തമാക്കിയത്. 88 കിലോഗ്രാം ഉയർത്തി സ്നാച്ചിൽ ഗെയിംസ് റെക്കാഡ് കുറിച്ച മീര ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉയർത്തി ഗെയിംസ് റെക്കാഡ് സ്ഥാപിച്ചു. താരത്തിന്റെ രണ്ടാം കോമൺവെൽത്ത് സ്വർണമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week