24 C
Kottayam
Thursday, June 4, 2026

നിത്യാനന്ദയ്ക്ക് ദിവസംതോറും ശക്തി കൂടിക്കൊണ്ടിരിക്കുന്നു; കൈലാസം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി മീര മുഥുന്‍

Must read

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്ക് പിന്തുണയുമായി തമിഴ് ചലച്ചിത്ര താരം മീര മിഥുന്‍. ട്വീറ്റിലൂടെയാണ് നടി നിത്യാനന്ദയെ പ്രകീര്‍ത്തിച്ചത്. ദിവസം തോറും നിത്യാനന്ദയുടെ ശക്തി കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് മീരയുടെ വാദം.

‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങള്‍ വരെ എതിര്‍ക്കുന്നു. എന്നാല്‍ ഇന്ന് പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ദിവസേന ശക്തി കൂടിക്കൊണ്ടിരിക്കുന്നു. കൈലാസം വളരെ വേഗത്തില്‍ തന്നെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. ഒരുപാട് സ്നേഹം’ എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഇതാദ്യമായല്ല നിത്യാനന്ദയെ മീര പ്രകീര്‍ത്തിക്കുന്നത്. ആള്‍ ദൈവത്തിന്റെ ആരാധികയാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിര്‍മിച്ച ‘കൈലാസിയന്‍ ഡോളര്‍’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ഫേസ്ബുക്കിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്.

പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. പാസ്പോര്‍ട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇന്റര്‍പോളടക്കം തെരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ക്ക് എതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week