കൊല്ലം: പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശി രാഹുലി(17)നെ കാണാതായിട്ട് ഏഴ് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസും വനപാലകരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. പത്തൊമ്പതാം തീയതി രാത്രി 10 മണി വരെ രാഹുല്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. രാഹുലിന്റെ മൊബൈല്‍ ഫോണും കാണാനില്ല.
അന്വേഷണത്തില്‍ വനത്തിനുള്ളിലെ ചെടികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. അന്വേഷണം തുടരുമെന്നു വനംവകുപ്പും പോലീസും അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News