Meera Jasmin:ഗ്ലാമർ ഫോട്ടോഷൂട്ടുമായി മീരാ ജാസ്മിൻ,ചിത്രങ്ങള്‍ വൈറല്‍

കൊച്ചി:രിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്. ഇതിനോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. പണ്ട് അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളും താരം പോസ്റ്റ് ചെയ്യാറുണ്ട്.

ഇത്തവണ ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായാണ് മീരാ ജാസ്മിന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വെളുപ്പ് നിറത്തിലുള്ള ഡീപ് നെക്ക് ടോപ്പും ഡെനിം പാന്റുമാണ് മീരയുടെ വേഷം.

‘മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കാതെ നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വെളുപ്പ് നിറത്തോടുള്ള ഇഷ്ടത്തെ കുറിച്ചും മീര പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News