28.8 C
Kottayam
Thursday, June 4, 2026

അട്ടപ്പാടി മധു വധം: പ്രതികൾ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ്

Must read

പാലക്കാട് : അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളിൽ ഒമ്പത് പേരും ഒളിവിൽ. ഇവർക്കായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി. പൊലീസ് ഉടൻ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കും.

പന്ത്രണ്ടിൽ മൂന്നുപ്രതികൾ മാത്രമാണ് റിമാൻഡിൽ ആിട്ടുള്ളത്. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൽ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ് ,പതിനാറാം പ്രതി വി.മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.

കേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളിൽ പലരേയും പ്രതികൾ നേരത്തെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നിരുന്നു.


പ്രതികളുടെ ജാമ്യം റദ്ദാക്കിയ സ്ഥിതിക്ക് സാക്ഷികൾ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്. അതിനിടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിഭാഗം

- Advertisement -

- Advertisement -

  ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ സാക്ഷികളെ കൂറുമാറ്റാൻ വൻ പദ്ധതികളാണ് പ്രതികൾ തയാറാക്കിയത്. വിചാരണ കോടതിയുള്ള മണ്ണാർക്കാട് ലോഡ്ജിൽ മുറിയെടുത്തും പ്രതികൾ പദ്ധതി തയ്യാറാക്കി.സാക്ഷികളെ ഇടനിലക്കാർ മുഖേനെ നാട്ടിൽ നിന്ന് മാറ്റിപ്പാർപ്പിച്ചാണ് മൊഴിമാറ്റത്തിന് പദ്ധതി ഒരുക്കിയത്.പതിനൊന്നാം സാക്ഷി ചന്ദ്രനെയും പതിമൂന്നാം സാക്ഷി സുരേഷിനെയും മണ്ണാർക്കാട്ടെ ലോഡ്ജിൽ രണ്ടുനാൾ താമസിപ്പിച്ചതിൻറെ രേഖകളും ദൃശ്യങ്ങളും പുറത്തു വന്നു .

.

മധുകൊലക്കേസിൽ പ്രതികൾക്ക് വേണ്ടി ഇടനില നിന്ന് എല്ലാം വെടിപ്പായി ചെയ്തത്, ആനവായി ഊരിലെ ആഞ്ചൻ ആണ്. സാക്ഷികളെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകാൻ പലപ്പോഴായി സമീപിച്ചു. മണ്ണാർക്കാട്ടെ ലോഡ്ജിൽ പതിനൊന്നാം സാക്ഷി ചന്ദ്രനെയും പതിമൂന്നാം സാക്ഷി സുരേഷിനെയും മുറിയെടുത്ത് താമസിപ്പിച്ചു. ജൂൺ ഏഴു മുതൽ ഒമ്പത് വരെയാണ് സാക്ഷികളെ പ്രോസിക്യൂഷന് കിട്ടാത്തവിധം അകറ്റിയത്. കൃത്യമായി പറഞ്ഞാൽ വിസ്താരത്തിന് മുമ്പ് 48 മണിക്കൂർ നേരം സാക്ഷികൾ പ്രതികളുടെ വലയത്തിൽ ആയിരുന്നു.

- Advertisement -

മുറിയെടുത്തത് ആഞ്ചന്‍റെ പേരിൽ തന്നെ.പർപ്പസ് ഓഫ് വിസിറ്റ് എന്ന കോളത്തിൽ എഴുതിയത് കോർട്ട് എന്നാണ്.! ജൂൺ ഒമ്പതിനായിരുന്നു ചന്ദ്രന്‍റെ വിസ്താരം. രണ്ടുനാൾ മുമ്പെ കോടതിയുള്ള മണ്ണാർക്കാടേക്ക് കൊണ്ടുവന്നു, പ്രതികൾക്ക് വേണ്ടി എല്ലാം പറഞ്ഞു പഠിപ്പിച്ചു. മധുവിന്‍റെ ബന്ധുകൂടിയായ ചന്ദ്രൻ കൂറുമാറി.

തൊട്ടടുത്ത ദിവസം സുരേഷിന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും അന്നത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതോടെ വിചാരണ നീണ്ടു. ഇതിനിടെ സാക്ഷി സംരക്ഷണ പദ്ധതി നടപ്പിലായതും സുരേഷിന്‍റെ വിസ്താരം നീട്ടിവച്ചതും പ്രോസക്യൂഷനെ തുണച്ചു.

സാക്ഷി സംരക്ഷണ പദ്ധതിയുടെ നിയമപരമായ പിൻബലത്തിൽ പൊലീസ് പ്രതികളേയു സാക്ഷികളേയും നിരീക്ഷിച്ചു. ഇതോടെ കൂറ്റുമാറ്റത്തിന്‍റെ മറ്റൊരു അധ്യായം തിരിച്ചറിഞ്ഞു.സുരേഷിനെ കാര്യങ്ങളുടെ ഗൌരവം പൊലീസ് ബോധിപ്പിച്ചതോടെ കഥമാറി.

ജൂലൈ 22ന് സുരേഷിനെ വിസ്തരിച്ചപ്പോൾ, നേരത്തെ നൽകിയ രഹസ്യ മൊഴിയിൽ ഉറച്ച് നിന്നു. മധുകേസിൽ ആദ്യമായി സാക്ഷി ഒപ്പം നിന്നതും അന്നായിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. എന്തു കൊണ്ടാണ് ഇടനില നിന്ന്
ആഞ്ചന് എതിരെ നിയമ നടപടി വരാത്തതെന്നതും അന്വേഷിക്കേണ്ടതാണ്. ഒപ്പം കൂറ്മാറിയ സാക്ഷികൾക്ക് എതിരെ എന്ത് നിയമ നടപടി വരും എന്നതും കണ്ടറിയണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week