റാണി പിങ്കും ഗോള്‍ഡനും ചേര്‍ന്നുള്ള കസവ് സാരിയണിഞ്ഞ് മീനാക്ഷി ദിലീപ്! പുത്തൻ ചിത്രം വൈറലാകുന്നു
കൊച്ചി:മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദീലിപ്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും ഏക മകളായതിനാൽ തന്നെ മീനാക്ഷി സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവളാണ്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. 2020ൽ ആണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കി.
സോഷ്യല്‍മീഡിയയില്‍ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരപുത്രി.
റാണി പിങ്കും ഗോള്‍ഡനും ചേര്‍ന്നുള്ള കസവ് സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് മീനാക്ഷി പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ളത്. സാരിയുടെ ഞൊറി ശരിയാക്കുന്നതാണ് ആദ്യത്തെ ഫോട്ടോ. മുടിയഴിച്ചിച്ച് ചിരിച്ച് പോസ് ചെയ്യുന്നതാണ് രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്.
സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ നേരത്തെയും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.സൗന്ദര്യത്തിന്റെ കാര്യത്തില്‍ അമ്മയെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ കണ്ടപ്പോഴും മഞ്ജു വാര്യരുടെ ലുക്കാണ് മനസിലേക്ക് ആദ്യം വന്നതെന്നും ആരാധകര്‍ പറയുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും ഒരേപോലെ തന്നെയാണെന്നാണ് ചിലരുടെ കമന്റുകള്‍. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും മീനാക്ഷി എത്താറുണ്ട്.
അടുത്തിടെയായിരുന്നു മീനാക്ഷി തന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചത്. ആശംസയറിയിച്ചുകൊണ്ട് ഉറ്റ സുഹൃത്തും നടിയുമായ നമിത പ്രമോദ് പങ്കുവച്ച ചിത്രം വൈറലായി മാറിയിരുന്നു. ‘നിന്റെ ഹൃദയത്തേയും ദയയേയും സൗമ്യതയേയും ഞാൻ ആരാധിക്കുന്നു. നീ നീയായിരിക്കുക… എല്ലായ്പ്പോഴും നിന്റെ മികച്ചതാവുക… നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ…’ എന്നാണ് മീനാക്ഷിക്കായി നമിത കുറിച്ചത്. ഒപ്പം മീനാക്ഷിയെ ചുമലിലേറ്റി നിൽക്കുന്ന ചിത്രവും നമിത പങ്കുവെച്ചു. മീനാക്ഷിയെ കുറിച്ച് ചോദിച്ചാൽ വാ തോരാതെ സംസാരിക്കും നമിത. അത്രത്തോളം അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.