24.8 C
Kottayam
Sunday, June 7, 2026

വിവാഹഘോഷങ്ങള്‍ നിയന്ത്രിക്കണം ;വിശ്വഹിന്ദു പരിഷത്ത്

Must read

കൊച്ചി :രണഭൂമിയാക്കുന്ന വിവാഹഘോഷങ്ങള്‍ നിയന്ത്രിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. വിവാഹ ശേഷം നടന്ന ഘോഷയാത്രയില്‍ ബോംബേറില്‍ കണ്ണൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടതും, പൊന്നാനിയില്‍ വരന്‍ താലികെട്ടുന്നതിന് മുമ്പ് വരന്റെ കൂട്ടുകാര്‍ വധുവിനെ മാലയണിച്ചതിനെത്തുടര്‍ന്ന് നടന്ന കൂട്ടത്തല്ലും, തുടര്‍ന്നുണ്ടായ വിവാഹ മോചനവും, കോഴിക്കോട് ഫോട്ടോ ഷൂട്ടില്‍ നവവരന്‍ മുങ്ങിമരിച്ചുതും പവിത്രമായി നടക്കേണ്ട വിവാഹ ചടങ്ങുകള്‍ക്കുണ്ടായ മൂല്യശോഷണത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത രീതിയില്‍ വിവാഹ ചടങ്ങുകളിലെ വാണിജ്യവല്‍ക്കരണവും കൂടിവരികയാണ്.മതസാമുദായിക നേതൃത്വം ഇത്തരം അനാവശ്യ കാര്യങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട ബോധവല്‍ക്കരണവും കൗണ്‍സിലിംഗും നല്‍കാന്‍ തയ്യാറാകണം.

മൈലാഞ്ചിയിടീല്‍, മെഹന്തി തുടങ്ങി ഹൈന്ദവ വിവാഹങ്ങളുടെ ഭാഗമല്ലാത്ത പല ചടങ്ങുകളും കൂടി വരുന്നു. ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിറകെ പോയി പല കുടുംബങ്ങും കടക്കെണിയിലാകുന്നു. പെണ്‍മക്കളുടെ വിവാഹം നടത്താന്‍ സാധിക്കാത്ത മാതാപിതാക്കളുടെ എണ്ണവും ഹിന്ദുമതത്തില്‍ കൂടി വരികയാണ്. വിവാഹങ്ങളുടെയും ചടങ്ങുകളുടെയും പവിത്രത കാത്തുസൂക്ഷിക്കാന്‍ സമുദായ സംഘടനയെന്ന നിലയില്‍ വിശ്വഹിന്ദു പരിഷത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.ജി.തമ്പി, സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week