28.7 C
Kottayam
Saturday, September 28, 2024

ഗുണനിലവാരമില്ലാത്ത മരുന്ന് വിറ്റാൽ നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും, ഔഷധ വിപണനത്തിൽ സമഗ്രമായ പാെളിച്ചെഴുത്ത് വരുന്നു

Must read

കൊച്ചി: മരുന്നുകളുടെ ഉൽപ്പാദന വിപണന സംവിധാനങ്ങളിൽ കാതലായ പാെളിച്ചെഴുത്ത് വരുന്നു. ഗുണനിലവാരമില്ലാത്ത മരുന്നാണ് വില്‍ക്കുന്നതെങ്കില്‍ നിര്‍മാതാവ് മാത്രമല്ല ഇനി വിതരണക്കാരനും കുടുങ്ങും.നിര്‍മാതാക്കള്‍ക്കൊപ്പം വിതരണക്കാരും ഇതിന് ഉത്തരവാദികളായിരിക്കും. വിതരണക്കാര്‍ക്കും കൃത്യമായ ചുമതലകള്‍ ഏല്‍പ്പിക്കുന്ന തരത്തിലാണ് പുതിയ നിയമം വരുന്നത്. ഇതോടെ വ്യാജമരുന്നാണ് വില്‍ക്കുന്നതെങ്കില്‍ വില്‍പ്പനക്കാരും ഇനി മുതല്‍ കുടുങ്ങും എന്ന് സാരം.

നിലവിലെ നിയമപ്രകാരം മരുന്നുകളുടെ ഗുണനിലവാരമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നിര്‍മാതാക്കള്‍ക്കായിരുന്നു കുരുക്ക് വീണിരുന്നത്. എന്നാല്‍ പുതിയം പറയുന്നതിങ്ങനെയാണ് വിതരണവുമായി ബന്ധപ്പെട്ട് നിര്‍മാതാവും വിതരണക്കാരും തമ്മില്‍ കരാര്‍ നിര്‍ബന്ധമാണ്. മരുന്നിന്റെ നിലവാരം, നിയമപരമായ ബാധ്യത എന്നിവയില്‍ നിര്‍മാതാക്കളോടൊപ്പം വിതരണക്കാരും ഉത്തരവാദിയായിരിക്കും. മരുന്നിന്റെ ലേബലില്‍ വിതരണക്കാരന്റെ കൃത്യമായ വിലാസവും വിവരങ്ങളും രേഖപ്പെടുത്തണം. കുറ്റംതെളിയിക്കപ്പെട്ടാല്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവിനും വ്യവസ്ഥയുണ്ട്. 2021 മാര്‍ച്ച് ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കുടില്‍വ്യവസായം പോലെയാണ് മരുന്നുനിര്‍മാണം. ഇത്തരം കേന്ദ്രങ്ങള്‍ക്ക് വിലാസവും ഉടമകളുമൊക്കെ ഇടയ്ക്കിടെ മാറും. ഇതേത്തുടര്‍ന്ന് ഔഷധപരിശോധനയുടെ തുടര്‍നടപടികള്‍ ഇവിടങ്ങളില്‍ സാധ്യമല്ല. അതിനാലാണ് നിയമ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. നിര്‍മാതാക്കളില്‍നിന്ന് വ്യത്യസ്തരായി വിതരണക്കാര്‍ വരുന്നത് ഔഷധഗുണപരിശോധനയെ പലപ്പോഴും ബാധിച്ചിരുന്നു. വിതരണക്കാര്‍ക്കും ഉത്തരവാദിത്വംവരുന്നതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week