നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് നടന്നുപോയി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി; അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായതായി പരാതി. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഋതുഗാമി (32) യെ ആണ് രണ്ടു ദിവസമായി കാണാതായത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത്. നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോണ്‍ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്.

അയര്‍ലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ബാഗ് പോലീസിന് കിട്ടിയിട്ടുണ്ട്. ഋതുഗാമിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News