24.1 C
Kottayam
Sunday, June 7, 2026

സ്വപ്നം അഭിഭാഷകവൃത്തി, അമ്മയുടെ ഉള്ളിലെ ആഗ്രഹത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് ഒടുവില്‍ ടിന്റോ കുഞ്ഞുമോന്‍ എത്തിയത് ജനിച്ച അതേ ആശുപത്രിയില്‍ ഡോക്ടറായി; നഴ്സായി ഒപ്പം അമ്മയും

Must read

അമ്പലപ്പുഴ: അഭിഭാഷകവൃത്തി സ്വപ്നം കണ്ട ടിന്റോ കുഞ്ഞുമോന്‍ അമ്മയുടെ ആഗ്രഹത്തിനും സ്വപ്നത്തിനും മുന്‍തൂക്കം നല്‍കി ഡോക്ടറായി. ടിന്റോ ജനിച്ച അതേ ആശുപത്രിയിലാണ് ഡോക്ടറായി സേവനം അനുഷ്ടിക്കുന്നത്. നഴ്സായി അമ്മ അമ്പിളിയും കൂടെയുണ്ട്. തോട്ടപ്പള്ളി മാത്തേരി ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരുമിപ്പോള്‍.

1992 ഡിസംബര്‍ 12ന് ടിന്റോ ജനിച്ചത്. ടിന്റോയ്ക്ക് 8 വയസ്സുള്ളപ്പോഴാണ് അമ്പിളി ആശുപത്രിയില്‍ ജോലിക്കെത്തുന്നത്. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസറായി വിരമിച്ച ഡോ.ഐ.എം.ഇസ്ലാഹിന്റെ ഉടമസ്ഥതയിലുള്ളതാണു മാത്തേരി ആശുപത്രി. ഡോ.ഇസ്ലാഹിന്റെ കുടുംബത്തില്‍ 30 ഡോക്ടര്‍മാരുണ്ട്. ജോലിക്കിടയിലാണ് ഡോക്ടര്‍മാരോടുള്ള സമൂഹത്തിന്റെ ബഹുമാനം അമ്പിളി തിരിച്ചറിഞ്ഞത്.

ഇതോടെ പഠനത്തില്‍ മിടുക്കനായ മകനെ ഡോക്ടര്‍ ആക്കണമെന്ന ആഗ്രഹം അമ്പിളിയുടെ മനസിലുദിച്ചു. അമ്പിളിയും അന്നു ഡ്രൈവറായിരുന്ന ഭര്‍ത്താവ് സി.കുഞ്ഞിമോനും ചേര്‍ന്ന് ഉള്ളതെല്ലാം സ്വരുക്കൂട്ടി മകനെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്നപ്പോള്‍ വക്കീല്‍ ആകണമെന്നതായി മകന്‍ ടിന്റോയുടെ മനസില്‍. എന്നാല്‍, അമ്മയുടെ ഉള്ളിലെ ആഗ്രഹത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ ടിന്റോ പിന്നീട് ഡോക്ടറാകാനായി പ്രയത്നിച്ചു.

2012ല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ വിജയിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടി. ലോണെടുത്തും കടം വാങ്ങിയും അമ്പിളി മകനെ പഠിപ്പിച്ചു. എന്നാല്‍ അപ്പോഴും മകനോടൊപ്പം ഒരേ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല എന്ന് അമ്പിളി പറയുന്നു.

- Advertisement -

2020ല്‍ ആണ് ടിന്റോ മാത്തേരി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ടിന്റോയുടെ സഹോദരി ദിയ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജില്‍ ബിരുദവിദ്യാര്‍ഥിനിയാണ്. കുഞ്ഞുമോന്‍ തോട്ടപ്പള്ളിയില്‍ ഹോട്ടല്‍ നടത്തി വരികയാണ്. മെഡിക്കല്‍ കോളജിലെ പഠനകാലത്ത് ജൂനിയര്‍ ആയിരുന്ന ഡോ. ആരഭിയാണ് ടിന്റോയുടെ ജീവിതത്തിലെ കൂട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week