24.1 C
Kottayam
Sunday, June 7, 2026

ശബരിമല പരമ്പരാഗത പാത തുറന്നു; സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാം; നടപ്പന്തലില്‍ വിരിവെയ്ക്കാന്‍ അനുമതിയില്ല

Must read

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ പരമ്പരാഗത പാത വഴി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ കടത്തിവിട്ടു തുടങ്ങി. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി രാത്രി എട്ട് വരെയാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. പമ്പയില്‍ നിന്ന് നീലിമല വഴിയും സ്വാമി അയ്യപ്പന്‍ റോഡിലൂടെയും സന്നിധാനത്തേക്കു പോകാം.

തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാന്‍ അനുമതി നല്‍കി. പരമാവധി 12 മണിക്കൂര്‍ വരെ താമസിക്കാം. സന്നിധാനത്തെത്തി ഇവ ബുക്കു ചെയ്യാം. നടപ്പന്തലിലും മറ്റും വിരിവെക്കാനുള്ള അനുമതിയില്ലെന്ന് കലക്ടര്‍ പറഞ്ഞു.പമ്പാ സ്‌നാനവും ബലി തര്‍പ്പണവും നടത്താം.

ത്രിവേണി വലിയപാലം മുതല്‍ ആറാട്ടു കടവു വരെയുള്ള ഭാഗത്താണ് സ്‌നാനം അനുവദിച്ചിട്ടുള്ളതെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നീലിമലപ്പാതയില്‍ ഏഴ് അത്യാഹിത മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും.

കുടിവെള്ളത്തിനായി സംവിധാനവുമുണ്ട്. 56 ശൗചാലയ യൂണിറ്റുകളും തയ്യാറായി. അയ്യപ്പസേവാ സംഘത്തിന്റെ 40 വൊളന്റിയര്‍മാര്‍ അടങ്ങുന്ന സ്‌ട്രെച്ചര്‍ യൂണിറ്റുകളും ഇവിടെയുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week