28.4 C
Kottayam
Monday, April 29, 2024

കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനം,ഭണപക്ഷത്തില്‍ കുറുമുന്നണിയുണ്ടാക്കി സൗമിനി ജെയിന്‍:പരസ്യപിന്തുണയുമായി രണ്ടു കൗണ്‍സിലര്‍മാര്‍

Must read

കൊച്ചി: കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിനെ മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ പുരോഗമിയ്ക്കവെ കൗണ്‍സിലില്‍ കുറുമുന്നണിയുണ്ടാക്കി മേയര്‍ സൗമിനി ജെയിന്റെ പുതിയ നീക്കം.മേയര്‍ക്ക് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.കോണ്‍ഗ്രസിന്റെ ജോസ് മേരിയും, സ്വാതന്ത്ര്യ ഗീത പ്രഭാകറുമാണ് പിന്തുണ പ്രഖ്യാപിച്ചത്. മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഗീത പ്രഭാകര്‍ അറിയിച്ചു. മേയറെ ഈ ഘട്ടത്തില്‍ മാറ്റേണ്ടതില്ല. എട്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. അത്രയും കാലത്തേക്ക് വേണ്ടി മാത്രം മറ്റൊരു മേയര്‍ വേണ്ടെന്നും ഇവര്‍ പറയുന്നു.

കോര്‍പ്പറേഷന്‍ ഭരണസമിതി രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മാറണം എന്ന ധാരണയെ പറ്റി കൗണ്‍സിലര്‍മാര്‍ക്ക് ആര്‍ക്കും അറിയില്ല. ചില നേതാക്കളുടെ താത്പര്യമാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് പിന്നില്‍. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളൊന്നും കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും,യുഡിഎഫ് അംഗങ്ങളില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും മേയര്‍ സൗമിനി ജെയിന് ഒപ്പമാണെന്നും ഇരുവരും പറഞ്ഞു.

ജില്ലാ ഘടകത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കൊച്ചി മേയര്‍ തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഈ അവസരത്തിലാണ് രണ്ട് കൗണ്‍സിലര്‍മാര്‍ പിന്തുണയുമായി രംഗത്തെത്തിയത്.പ്രതിപക്ഷവുമായി വിരലിലെണ്ണാവുന്നവ്യത്യാസം മാത്രമാണ് ഭരണമുന്നണിയ്ക്കുളളത്.ഈ രണ്ടംഗഗങ്ങളുടെ പിന്തുണയില്ലെങ്കില്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശിയ്ക്കുന്ന പുതിയ ആള്‍ക്ക് ഭരണം പിടിയ്ക്കല്‍ ബുദ്ധിമുട്ടാകും അതു കൂടി കണക്കിലെടുത്താണ് മേയറുടെ പുതിയ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week