24.8 C
Kottayam
Thursday, June 4, 2026

മെയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിടും,ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

Must read

<p>ന്യൂഡല്‍ഹി: മെയ് ആദ്യവാരത്തോടെ രാജ്യത്ത് 1.5 ലക്ഷം കോവിഡ് കേസുകളുണ്ടായേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. ഡല്‍ഹിയിലും മുംബൈയിലുമാകും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുകയെന്നും ഐഐഎം പറയുന്നു. റോത്തക്കിലെ ഐഐഎം ആണ് കണക്കുകളെ അടിസ്ഥാനമാക്കി പ്രവചനവുമായി രംഗത്തെത്തിയത്.</p>

<p>നിസാമുദ്ദീനില്‍ നടന്ന് തബ് ലീഗ് ജമാഅത്ത് സമ്മേളനം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ കോവിഡ് -19 കേസുകളുടെ എണ്ണം ഏപ്രില്‍ 15 ആകുമ്പോഴേക്കും 13,000 ആയി ഉയരും. മെയ് ആദ്യവാരമാകുമ്പോഴക്കും ഇത് 1,50,000 ആയും വര്‍ധിക്കുമെന്നാണ് ഞങ്ങള്‍ പ്രവചിക്കുന്നത്.’ റോത്തക്ക് ഐഐഎമ്മിലെ റിസര്‍ച്ച് സംഘം പറയുന്നു. ‘ഇത്തരത്തില്‍ പെട്ടെന്നുള്ള വര്‍ധനവിന് പ്രധാന കാരണം നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാത്ത് സമ്മേളനമാണ്. ഭാവിയിലും ഇത്തരത്തിലുള്ള ഏതൊരു സംഭവവും രാജ്യത്തിന് ഗുരുതരമായ ഭീഷണിക്ക് കാരണമായേക്കും’ ഐഐഎം റിപ്പോര്‍ട്ട് പറയുന്നു.</p>

<p>പഠനം പറയുന്നത് പ്രകാരം ഏപ്രില്‍ മൂന്നിന് 2443 കേസുകളാണ് രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഈ ദിവസമായപ്പോഴേക്കും 2547 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഐഐഎം പ്രവചനപ്രകാരം ഏപ്രില്‍ 15 ന് 13,092 കേസുകളും ഏപ്രില്‍ 21 ആകുമ്പോഴേക്കും 30,163 കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടും. മെയ് 2 ആകുമ്പോഴേക്കാണ് 159,731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. ഐഐഎമ്മിലെ പ്രൊഫസര്‍ ധീരജ് ശര്‍മയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തില്‍ പ്രൊഫസര്‍മാരായ ഡോ. അമോല്‍ സിങ്, ഡോ. അഭയ് പന്ത് തുടങ്ങിയവരായിരുന്നു അംഗങ്ങള്‍.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week