നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു,വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

<p>കാസര്‍കോട്: നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്.മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച് കിടക്കുന്ന രംഗം ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. ഏപ്രില്‍ ഒന്നിനായിരുന്നു ഇയാള്‍ ഈ പ്രചാരണം നടത്തിയത്.</p>

<p>’കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹന്‍ലാലാണ് മരിച്ചത്’ എന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചത്.വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വിമല്‍ കുമാര്‍ അടക്കം നിരവധിയാളുകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.</p>

<p>വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പോലീസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി കേരള പോലീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News