മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ പിരിച്ചുവിട്ടു; അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം

മാവേലിക്കര: എസ്.എന്‍.ഡി.പി യോഗത്തിന്റെ മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതാണ് നടപടി. നിലവിലെ പ്രസിഡന്റ് സുഭാഷ് വാസു ഉള്‍പ്പടെയുള്ള ഭാരവാഹികളെ പിരിച്ചുവിട്ടു.

സിനില്‍ മുണ്ടപ്പള്ളിയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനാലാണ് യൂണിറ്റ് പിരിച്ചുവിട്ടതെന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ വിശദീകരണം. വെള്ളാപ്പള്ളി നടേശനെതിരേ സംസാരിച്ചതിന്റെ പ്രതികാരമാണ് ഇത്തരമൊരു തീരുമാനിത്തിന് പിന്നിലെന്നാണ് മറുഭാഗത്തിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News