27.6 C
Kottayam
Thursday, June 4, 2026

‘മത്തീ നീ എപ്പോ വരും, ആപ്പ വണ്ടിയില്‍ പീപ്പിയൂതി’ മൂന്നാം ക്ലാസുകാരിയുടെ കവിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

Must read

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മത്തിയെ കുറിച്ചുള്ള കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അരുവിക്കര എല്‍.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മുള്ളിലവിന്‍മൂട് സ്വദേശിനിയുമായ എം.എസ് നാസിയ സലാമാണ് മത്തിയെക്കുറിച്ചു മനോഹര കവിതയെഴുതി സമൂഹമാധ്യമങ്ങളില്‍ താരമായത്. കവിത ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കുവച്ചു. ലോക്ഡൗണും ട്രോളിങ് നിരോധനവുമെല്ലാം കഴിഞ്ഞിട്ടും മത്തി വരാത്തതിലുള്ള സങ്കടമാണ് കവിതയിലൂടെ പങ്കിട്ടത്.

‘മത്തി ഭയങ്കര ഇഷ്ടമാണ്. വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്’ കൊതിയൂറുന്ന വാക്കുകളില്‍ നാസിയക്ക് പറയാനുള്ളത് അതുമാത്രം. ‘മീന്‍ മോള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് മത്തി. എന്നും ചോദിക്കും മീനില്ലേ എന്ന്. തിങ്കളാഴ്ച ചോറിനെന്താണെന്ന് ചോദിച്ചപ്പോ സാമ്പാറും കൂട്ടാനുമേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞു. മത്തിയൊക്കെ ഇനി എപ്പോ കിട്ടുമെന്നായി അടുത്ത ചോദ്യം. ഇനി കിട്ടുമോന്ന് തന്നെ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവള്‍ പേപ്പറും പെന്‍സിലുമെടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കണ്ടു.

ഇടയ്ക്ക് വന്ന് എന്നോട് ഓരോ വാക്ക് എഴുതുന്നത് എങ്ങനെയാണെന്നൊക്കെ ചോദിച്ചു. പിന്നീട് നോക്കുമ്പോഴാണ് കവിത കണ്ടത്. ഇക്ക വന്നപ്പോള്‍ അവള്‍ തന്നെയാണ് ചോദിച്ചത് ഫോണില്‍ ഇടുമോന്ന്. കേരള ഹോട്ടല്‍ എന്ന ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് കവിത ആദ്യം വന്നത്. പിന്നീട് വൈറലായി’ അമ്മ മുജിദ പറഞ്ഞു.

- Advertisement -

‘മോള്‍ അങ്ങനെ കവിതയൊന്നും പൊതുവേ എഴുതാറില്ല. ലോക്ഡൗണായതോടെ ഓണ്‍ലൈന്‍ ക്ലാസ് നോക്കി ടീച്ചര്‍ കളിക്കുകയും പേപ്പറില്‍ ഓരോന്നൊക്കെ കുത്തിക്കുറിക്കുകയുമാണ് പ്രധാന പരിപാടി. മത്തി ഉടനെത്തിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരിക്കുകയാണ്, കെഎസ്എഫ്ഇയില്‍ ഉദ്യോഗസ്ഥനായ പിതാവ് സലാമുദീന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week