News

‘പുഷ്പ’ പ്രചോദനമായി കടത്താന്‍ ശ്രമിച്ചത് 9224.8 ലിറ്റര്‍ മദ്യം; സൂത്രധാരന്‍ പിടിയില്‍

ഭുവനേശ്വര്‍: ‘പുഷ്പ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് മദ്യം കടത്തിയ മുഖ്യ സൂത്രധാരന്‍ പിടിയില്‍. സംഘത്തലവന്‍ രാജ് കുമാറാണ് അറസ്റ്റിലായത്. അടുത്തിടെ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം സംഘത്തലവന്റെ ഫോണില്‍ നിന്നും ‘പുഷ്പ’ സിനിമയുടെ ക്ലിപ്പിംഗുകള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ഫെബ്രുവരി 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രിയില്‍ റോഡരികില്‍ കുടിവെള്ളം എഴുതിയ ടാങ്കര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ട് ധെങ്കനാല്‍ ജില്ലാ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ വാഹനത്തില്‍ കുടിവെള്ളമാണെന്നാണ്‌ ്രൈഡവര്‍ പറഞ്ഞത്. അന്വേഷണസംഘം വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ രഹസ്യമായി സൂക്ഷിച്ച 1070 കെയ്സ് അഥവാ 9224.8 ലിറ്റര്‍ മദ്യം കണ്ടെത്തിയത്.

ശേഷം വാഹനം പിടിച്ചെടുക്കുകയും വണ്ടിയിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ ബിജേന്ദ്ര, സതീഷ് നന്ദല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോഡിദിഹ ഗ്രാമത്തില്‍ നിന്ന് അബിനാഷ് മോഹ്രന പിടിയിലാവുകയായിരുന്നു. ഇവരില്‍ നിന്നുമാണ് മുഖ്യസൂത്രധാരകനായ സംഘത്തലവന്‍ രാജ്കുമാറിനെ കുറിച്ച് അറിയുന്നത്.

തുടര്‍ന്ന് പതിനൊന്ന് ദിവസമായി നടത്തിയ തെരച്ചിനൊടുവില്‍ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പുഷ്പ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ മദ്യം കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button