നടന്‍ സിദ്ധിഖിന്റെ മകന്റെ വിവാഹ വേദിയിലെ ചിത്രം പങ്കുവെച്ച് വിഡി സതീശന്‍; മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രത്തില്‍ നിന്ന് ദിലീപിനെ ‘വെട്ടി’

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹം. മലയാള സിനിമാ ലോകത്തെ താരനിരകള്‍ തന്നെ വിവാഹത്തിന് പങ്കുകൊണ്ടിരുന്നു. ഇപ്പോള്‍ വിവാഹത്തില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പുലിവാല്‍ പിടിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയില്‍ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശന്‍ പങ്കുവെച്ചിരുന്നു. ഇതാണ് സോഷ്യല്‍മീഡിയയില്‍ ഒരുപോലെ വിമര്‍ശനത്തിനും പിന്തുണയ്ക്കും ഇടയാക്കിയത്.

‘ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശന്‍ പങ്കുവെച്ചത്. എന്നാല്‍ യഥാര്‍ത്ഥ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം നടന്‍ ദിലീപ് കൂടിയുണ്ടായിരുന്നു. ദിലീപിരുന്ന ഭാഗം വെട്ടിയ ശേഷമാണ് വിഡി സതീഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്‌സ്’ എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നും പലരില്‍ നിന്നും ഇയരുന്ന പ്രതികരണം. അതേസമയം ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്ത് മാറ്റിയതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. നടിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ ഇര ദിലീപാണെന്നും കേരള സര്‍ക്കാരും മുഴുവന്‍ മാധ്യമങ്ങളും ദിലീപിനെ ഇരയാക്കുകയാണെന്നുമാണ് പലരുടെയും വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News