27.7 C
Kottayam
Thursday, March 28, 2024

തിരുവനന്തപുരത്ത് ഹിറ്റാച്ചിയുടെ ടൂള്‍സ് കടയില്‍ വന്‍ തീപിടിത്തം

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. ആര്യശാല ഹിറ്റാച്ചിയുടെ ടൂള്‍സ് കടയിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.

അതേസമയം എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തമുണ്ടായി. ലേഡീസ് ഫാന്‍സിഷോപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ സമീപത്തെ കടകളിലേക്ക് പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week