തൃശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപിടിത്തം. ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.
ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവിടെ നിന്നും സമീപത്തെ കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സ്ഥാപനത്തിലേക്കും തീപടരുകയായിരുന്നു. ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു.
നാട്ടുകാരാണ് തീപിടിത്തം ആദ്യം കണ്ടത്. ഇവര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കാനായി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News