CrimeNationalNews

നടി തുനിഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്റ്റുഡിയോയിൽ വൻ അ​ഗ്നിബാധ, കാരണം വ്യക്തമല്ല

മുംബൈ: ചലച്ചിത്ര-സീരിയൽ നടി തുനിഷ ശർമയുടെ മരണം സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. മുംബൈ വസായിയിലെ ഭജൻലാൽ സ്റ്റുഡിയോയിലായിരുന്നു തുനിഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലിബാബ-ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇത്. ഇപ്പോഴിതാ ഈ സ്റ്റുഡിയോ വൻ തീപ്പിടിത്തത്തിൽ കത്തിയമർന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഭജൻലാൽ സ്റ്റുഡിയോയിൽ അ​ഗ്നിബാധയുണ്ടായതെന്ന് അ​ഗ്നിശമന സേനാം​ഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ അണച്ചത്. അ​ഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്ന് വസായ്-വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ ബ്രി​ഗേഡ് അധികൃതർ അറിയിച്ചു.

അഞ്ചുമാസം മുമ്പാണ് തുനിഷയുടെ മരണം. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ചശേഷമായിരുന്നു മരണം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലിബാബ-ദാസ്താൻ ഇ കാബൂളിലെ സഹതാരം ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്.

ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസിൽ ജാമ്യം ലഭിച്ച ഷീസാൻ ഖാൻ ജാമ്യത്തിലിറങ്ങിയത്. ഈയിടെ ചിത്രീകരണത്തിനായി വിദേശത്തുപോകാൻ ഷീസാനെ കോടതി അനുവദിച്ചിരുന്നു. നിലവിൽ ഖത്രോം കേ ഖിലാഡി -സീസൺ 13 എന്ന റിയാലിറ്റി ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലാണ് താരമുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button